Category: Current Affairs & News
Publish Date: Jan 3, 2017
Views: 8029
Thankamma John Promoted to Glory.
ഡാളസസ്: പത്താനാപുരം പിടവൂർ താമരശ്ശേരിൽ തങ്കമ്മ ജോൺ (80) ഡാളസിൽ വെച്ച് ഡിസംബർ 30 -നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ ജോൺ തോമസ് ആയിരുന്നു ഭർത്താവ്. ഭർത്താവിനോടൊപ്പം 1962 -മുതൽ തമിഴ്നാടി ന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനത്തിൽ വ്യാപൃതയായിരുന്ന മാതാവ് 2005 - മുതൽ ഡാളസിൽ മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഡാളസ് ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് സഭാംഗ മായിരുന്നു പരേത. സഹോദരങ്ങൾ: ടി. ഇ. ഉമ്മൻ, ടി. ഇ. ശാമുവേൽ, ടി. ഇ. ജോൺ (Late), ചിന്നമ്മ ഈപ്പൻ, കുഞ്ഞുകുഞ്ഞമ്മ ശാമുവേൽ, ശോശമ്മ ( കുഞ്ഞുമോൾ) ബാബു ( Late) മക്കൾ: മേഴ്സി ജോസ്, ജോ ശാമുവേൽ മരുമക്കൾ: പാസ്റ്റർ. ജോസ് ആനിക്കാട്, ഡോ. ഷീല തോമസ് ഭൗതീക ശരീരം ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 6:30 നു ഡാളസ് ഐ. പി. സി. ഹെബ്രോനിൽ (1751 Wall Street, Garland, Texas 75041) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 7 ശനിയാഴ്ച് രാവിലെ 10 മണിക്കു Sparkman-Hillcrest Chapel - ൽ വെച്ച് (7405 West Northwest Highway, Dallas, Texas 75225) ശവസംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കുകയും 12 മണിക്ക് Sparkman-Hillcrest സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.
സംസ്‌ക്കാരശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: UpUpUp.XqenImbpFkvF.tImw
hm: \n_p shhm\w.